200 രൂപയുടെ നോട്ടുകള്‍ അടുത്ത മാസം പുറത്തിറങ്ങിയേക്കും

Posted on: July 26, 2017 12:58 pm | Last updated: July 26, 2017 at 1:00 pm

ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയേക്കും. ഇതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തി. ജൂണിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്.

നോട്ട് നിരോധനത്തിന് ശേഷം 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചത്.