കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

Posted on: July 24, 2017 11:17 am | Last updated: July 24, 2017 at 3:06 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പെട്രോളിയം, ഖനന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കാബൂളില്‍ സുരക്ഷ ശക്തമാക്കി.