Connect with us

Kerala

തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്താന്‍ നഴ്‌സുമാരുടെ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങാന്‍ യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്‍ തീരുമാനം . അന്നുമുതല്‍ തന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരവും തുടങ്ങാനും തീരുമാനമായി. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം.

നഴ്‌സുമാര്‍ സമ്ബൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും. 326 സ്വകാര്യ ആശുപത്രികളിലാണ് സമര നോട്ടീസ് നല്‍കിയിട്ടുള്ളത്. അതിനുമുമ്പ് അടിസ്ഥാന ശംബളം 20000 രൂപ നല്‍കാന്‍ തയാറായി മാനേജ്‌മെന്റുകള്‍ എത്തിയാല്‍ ആ ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കും.

വനിതകളെ ഉള്‍പ്പെടെ അണിനിരത്തി മരണം വരെ നിരാഹാരവും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമര പരിപാടിയിലുണ്ട്. പണിമുടക്കിന്റെ ആദ്യപടിയായി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് നഴ്‌സുമാരാണ് അണിനിരന്നത്.ഇതിനിടെ കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങി. അതേസമയം, ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം തുടങ്ങി രോഗികള്‍ക്ക് ചികില്‍സ കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ അത് കടുത്ത നടപടികളിലേക്കും നിയമകുരുക്കിലേക്കും നീങ്ങുമെന്നുറപ്പ്‌

Latest