Connect with us

Gulf

ഗവണ്‍മന്റ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആശ്രിത ലെവി ബാധകമല്ല

Published

|

Last Updated

ജിദ്ദ : സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിത ലെവി ബാധകമാകില്ലെന്ന് ജവാസാത്ത് അറിയിച്ചു.

ഗവണ്‍മന്റ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആശ്രിത ലെവി ബാധകമാണോ എന്ന ചോദ്യത്തിനു മറുപടിയായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്ക്കാണു ലെവി ബാധകം എന്നാണു ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ജവാസാത്ത് പ്രതികരിച്ചത്.

സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപരിപഠനങ്ങള്‍ക്കായി എത്തിയ വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും സൗദി വനിതകള്‍ക്ക് വിദേശി ഭര്‍ത്താക്കന്മാരില്‍ ജനിച്ച മക്കള്‍ക്കും ആശ്രിത ലെവി ബാധകമാകില്ല .

Latest