ഐഐടിപ്രവേശനവും കൗണ്‍സിലിംഗും സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Posted on: July 7, 2017 3:16 pm | Last updated: July 8, 2017 at 12:01 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിംഗും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഐഐടി- ജെഇഇ (അഡ്വാന്‍സ് 2017) പ്രകാരം നടത്തിയ അഡ്മിഷനുകള്‍ക്കാണ് സ്റ്റേ. ബോണസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതി നടപടി. കേസ് ജൂലൈ പത്തിന് കോടതി വീണ്ടും പരിഗണിക്കും.