നടിയെ അക്രമിച്ചകേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

Posted on: July 5, 2017 8:03 pm | Last updated: July 6, 2017 at 11:11 am

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റു ചെയ്ത ആരും തന്നെ രക്ഷപ്പെടില്ല.അത് എത്രവലിയ മീനുകളായാലും വലയില്‍ കുടുങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. കേസില്‍ പോലീസിന് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.