പ്രാതല്‍ കഴിക്കാതിരുന്നാലും പൊണ്ണത്തടിവരുമെ.ന്ന്‌ പഠനം

Posted on: July 3, 2017 7:58 pm | Last updated: July 3, 2017 at 9:35 pm

വിദ്യാലയങ്ങളിലേക്ക് പോകുന്ന അവസരങ്ങളിലും ജോലിയുടെതിരക്കുകള്‍ക്കിടയിലും  പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നന്ന് പ്രാതല്‍ ഒഴിവാക്കുനത് ഭാവിയില്‍ പൊണ്ണത്തടിയ്ക്ക് കാരണമായേക്കുമെന്ന്  ചില പഠനങ്ങള്‍ പറയുന്നു. പ്രാതല്‍ ഒഴിവാക്കുന്നവരെക്കാള്‍ ആരോഗ്യവാമാരായിരിക്കും പ്രാതലോടെ ഒരുദിവസം തുടങ്ങുന്നവരെന്നും ആരോഗ്യവിദഗ്ദര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കൌമാരക്കാരാണ് പ്രാതല്‍ ഒഴിവാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനാല്‍ കൌമാരപ്രായത്തിലുള്ള കുറച്ചുപേരെ അഞ്ചു വര്‍ഷത്തെ പഠനത്തിന് വിധേയമാക്കി. ഇക്കാലയലവില്‍ ഇവരുടെ ശരീരഭാരത്തിലുള്ള വ്യതിയാനങ്ങളും കണക്കിലെടുത്തിരുന്നു. ഇതില്‍ നിന്നും മനസ്സിലായത് അഞ്ചുവര്‍ഷവും കൃത്യമായി പ്രാതല്‍ കഴിച്ചവര്‍ പ്രാതല്‍ ഒഴിവാക്കിയവരെക്കാള്‍ ആരോഗ്യവാന്മാരും പൊണ്ണത്തടി സാധ്യത കുറഞ്ഞവരുമാണെന്നാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയും, ഭക്ഷണ രീതിയും കണക്കിലെടുത്താണ് പൊണ്ണത്തടി സാധ്യത നിര്‍ണയിച്ചത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ആ കുറവ് നികത്താനായി ഉച്ച ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതും പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ കുട്ടികളിലെ പൊണ്ണത്തടി രണ്ടിരട്ടിയും കൌമാരക്കാര്‍ക്കിടയില്‍ മൂന്നിരട്ടിയും വര്‍ധിച്ചതായും പഠനം കണ്ടെത്തിയിട്ടുണ്ട്‌