സഉൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

Posted on: June 26, 2017 12:34 am | Last updated: June 30, 2017 at 2:49 pm

ജിദ്ദ: സഉൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ ദമ്പതികളും മകനുമാണ്  മരിച്ചത്. മക്ക – മദീന ഹൈവെയില്‍ ഖുലൈസിലാണ് അപകടമുണ്ടായത്. ‌‌‌രണ്ട്​ മക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂർ വെള്ളികുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്റഫ്​, ഭാര്യ റസിയ, മകൻ ഹഫ്​നാസ്​ അഷ്​റഫ്​ എന്നിവരാണ്​ മരിച്ചത്​. ഉംറയും പെരുന്നാൾ നിസ്​കാരവും കഴിഞ്ഞ്​ മക്കയിൽ നിന്ന് ​മദീനയിലേക്ക്​ പോകുമ്പോൾ ഖുലൈസിൽ ഇന്ന് വൈകുന്നേരം നാല്​ മണിയോടെയാണ്​ അപകടം.

ദമ്മാമിൽ ടാക്​സി ഡ്രൈവറാണ്​ അഷ്​റഫ്​. ഭാര്യയും മക്കളും സന്ദർശകവിസയിൽ സൗദിയിലെത്തിയതായിരുന്നു. നാല്​ ദിവസം മുമ്പാണ്​ ഇവർ മക്കയിലെത്തിയത്​.

മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിലാണ്.