സ്‌കോട്ട്‌ലാന്‍ഡില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചതായി വിവരം

Posted on: June 24, 2017 11:44 am | Last updated: June 24, 2017 at 1:34 pm

തിരുവനന്തപുരം: സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ നിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് സംബധിച്ച വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു.

2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ മാര്‍ട്ടിന്‍ സേവ്യര്‍ ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലൈയില്‍ സ്‌കോട്ട്്‌ലാന്‍ഡിലേക്ക് പോയത്. അവിടെ പിഎച്ച്ഡി പഠനത്തോടൊപ്പം ഫാര്‍കിക് ഇടവകയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.