Connect with us

Gulf

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ; യുവാവിന് ദാരുണ അന്ത്യം

Published

|

Last Updated

റാസ് അല്‍ ഖൈമ: ജന്മദിനാഘോഷങ്ങളും വിവാഹ സുദിനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ തന്റെ ആത്മഹത്യാ ശ്രമം ഫെയ്‌സ്ബൂക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ച ജര്‍മന്‍ പൗരനായ യുവാവിനെ കണ്ടെത്താന്‍ തുണയായത് തന്റെ ഫെയ്‌സ്ബുക് “സുഹൃത്തായ” സ്വന്തം സഹോദരന്‍. റാസ് അല്‍ ഖൈമയിലാണ് ഈ വിചിത്ര “തത്സമയ സംപ്രേഷണം” നടന്നത്. ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച വീഡിയോ കണ്ട സഹോദരന്‍ വിവരം പോലീസിനെ അറിയിക്കുയായിരുന്നു. റാസ് അല്‍ ഖൈമയിലെ ഒരു മല നിരയില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിക്കുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചു ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

അടിയന്തിര സന്ദേശം ലഭിച്ചയുടനെ റാക് പോലീസ് എയര്‍ വിങ്ങും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും പോലീസ് പട്രോള്‍ കാറുകളും സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. വിശദമായ തിരച്ചിലില്‍ യുവാവിന്റെ ഉപേക്ഷിക്കപെട്ട കാര്‍ പോലീസ് കണ്ടെത്തി. മറ്റൊരിടത്തു ഗുരുതരാവസ്ഥയില്‍ പാറകള്‍ക്കിടയില്‍ ഇരിക്കുന്ന യുവാവിനെയും പോലീസ് സംഘം കണ്ടെത്തി. നാഡി മിടിപ്പ് നിലച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പരിചരണ സംഘം ഉടനെ യുവാവിനെ അല്‍ സഖര്‍ ആശുപത്രിയിലേക്കെത്തിച്ചു.
എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്ന യുവാവിന് മരണം സംഭവിക്കുയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍പ് ആത്മഹത്യാ ശ്രമം നടത്തിയ ആളാണ് യുവാവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് അന്വേഷണം തുടരുകയാണ്.

Latest