20 ശതമാനം അധിക ഡാറ്റ ഓഫറുമായി ജിയോ

Posted on: June 12, 2017 1:47 pm | Last updated: June 12, 2017 at 1:47 pm

ന്യൂഡല്‍ഹി: റിലയന്‍സിന്റെ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ലൈഫ് (LYF) ഉപയോഗിക്കുന്നവര്‍ക്ക് അധിക ഡാറ്റ ഓഫറുമായി ജിയോ. 6,600 രൂപക്കും 9,700 രൂപക്കും മധ്യേ ഉള്ള ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റയാണ് അനുവദിക്കുക. അതായത് ദിനംപ്രതി ഒരു ജിബി ലഭിക്കുന്ന പ്ലാന്‍ ലൈഫിലാകുമ്പോള്‍ 1.2 ജിബി ആയി മാറും.

ലൈഫ് ഫോണുകളുടെ വില്‍പന ഇടിഞ്ഞതോടെയാണ് ജിയോ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2999 രൂപയില്‍ തുടങ്ങുന്ന ലൈഫ് 4ജി ഫോണുകള്‍ റിലയന്‍സ് ജിയോ വന്ന ഉടന്‍ വിപണിയില്‍ തരംഗമായിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ വില്‍പന പിന്നീട് ഇടിഞ്ഞു. 2016 സെപ്തംബറിന് മുമ്പ് 22 ലക്ഷം ഫോണുകള്‍ വിറ്റ സ്ഥാനത്ത് അതിന് ശേഷം വിറ്റത് വെറും 7.4 ലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ്.