ഇറാന്‍ യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തേക്ക്

Posted on: June 12, 2017 1:33 am | Last updated: June 22, 2017 at 9:43 pm

മസ്‌കത്ത്: ഖത്വറിനുമേല്‍ മൂന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തുടരവേ ഖത്വറിനെ പിന്തുണക്കുന്ന ഇറാന്റെ രണ്ടു യുദ്ധക്കപ്പലുകള്‍ ഒമാനിലേക്കു പുറപ്പെടുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്രത്തില്‍ ഇറാന്‍ സൈനിക ദൗത്യം ആരംഭിക്കുന്നതിനു മുന്നോടിയിയാണ് യുദ്ധക്കപ്പലുകള്‍ യമന്‍ തീരത്തോട് ചേര്‍ന്ന് ഒമാനിലേക്കു പോകുന്നതെന്ന് ഇറാന്‍ നാവിക സേന പറഞ്ഞു. അല്‍ബോര്‍സ് ഡിസ്‌ട്രോയര്‍ ബുഷീര്‍ ലൊജിസ്റ്റിക് എന്നീ രണ്ടു യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തിന്റെയും ഏദന്‍ ഗള്‍ഫിന്റെയും വടക്കു ഭാഗത്തായാണ് നിലയുറപ്പിക്കുക. ചെങ്കടലിനെയും സൂയിസ് കനാലിനെയും ഇന്ത്യന്‍ സമുദ്രവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കപ്പല്‍ചാലാണ് ഏദന്‍ ഗള്‍ഫ്.