ബദ്‌രീങ്ങളുടെ സ്മരണകളുയര്‍ത്തി സ്വലാത്ത്‌നഗറില്‍ ആത്മീയ സംഗമം

Posted on: June 11, 2017 8:37 pm | Last updated: June 11, 2017 at 8:37 pm

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍. രാവിലെ 7 ന് സ്‌കൂള്‍ ഓഫ് ഖുര്‍ആനോടെ ആരംഭിച്ച പരിപാടി നോമ്പ്തുറ വരെ നീണ്ടു. എസ്.വൈ.സ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബദ്ര്‍ ബൈത്ത്, ബദ്ര്‍ മാല, അസ്മാഉല്‍ ബദ്ര്‍, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഹൈദ്രൂസി, ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര, വി. അബ്ദുല്‍ ജലീല്‍ സഖാഫി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മൂസ മുസ്‌ലിയാര്‍ കാളികാവ് എന്നിവര്‍ സംബന്ധിച്ചു.