സിപിഎം ജില്ലാ കമ്മിറ്റി ഓപീസിനു നേരെ ബോംബേറ്: കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍

Posted on: June 9, 2017 5:21 am | Last updated: June 9, 2017 at 10:22 am

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ബോംബേറ്. രാത്രി ഒരു മണിയോടെയാണ് ഓഫീസിന് നേര്‍ക്ക് ബോംബെറിഞഞത്. രണ്ട് ബോംബുകളാണ് ആക്രമികള്‍ എറിഞ്ഞത്. ഇതില്‍ ഒരു ബോംബ് പൊട്ടിത്തെറിച്ചു. പൊട്ടാത്ത ബോംബ് പോലീസ് കണ്ടെടുത്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.