സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: June 8, 2017 8:52 am | Last updated: June 8, 2017 at 11:36 am

കൊല്ലം: കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും മറ്റൊരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

പോലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ അഗതി മന്ദിരത്തില്‍ എത്തിയതെന്നാണ് വിവരം.