രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 17ന്

Posted on: June 7, 2017 6:01 pm | Last updated: June 7, 2017 at 6:49 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 20ന് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 28 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.