ഇത്തവണ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: June 6, 2017 9:37 pm | Last updated: June 7, 2017 at 10:38 am

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രാജ്യത്ത് കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞത് ഇന്ത്യയ്ക്ക് അനുകൂല ഘടകമായി മാറിയതോടെ 96 ശതമാനത്തോളം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അനുമാനം.

കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 99 ശതമാനത്തോളം മഴ ലഭിക്കും. അതേസമയം വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ സാധാരണയിലും കുറവ് മഴയെ ലഭിക്കുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ.ജെ. രമേഷ് അറിയിച്ചു.

ബംഗളൂരുവില്‍ കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്യുന്നത്.