Connect with us

Gulf

ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്ന് ഖത്വര്‍ മന്ത്രിസഭ

Published

|

Last Updated

ദോഹ: അയല്‍ രാജ്യങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിപണിയില്‍ ഭക്ഷ്യോത്പന്നങ്ങളുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒരു ക്ഷാമവും നേരിടില്ലെന്ന് ഖത്വര്‍ മന്ത്രിസഭ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല രാജ്യത്തേക്ക് ഇറക്കുമതി നടത്തുന്നത്. അതുകൊണ്ടു തന്നെര രാജ്യത്ത് ഒരു ക്ഷാമവും നേരിടില്ല. ചുരുങ്ങിയ സമയത്തിനകം വിമാനമാര്‍ഗം സാധനങ്ങള്‍ കൊണ്ടുവരാവുന്ന രാജ്യങ്ങളുണ്ടെന്നും അവിടെയൊന്നും ഭക്ഷ്യ വസ്തുക്കള്‍ക്ക് കുറവില്ലെന്നും മന്ത്രസഭ പ്രസ്താവനയില്‍ പറഞ്ഞു.
വിപണിയില്‍ ക്ഷാമം നേരിടുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രാചരണം നടക്കുന്ന വേളയിലാണ് മന്ത്രിസഭയുടെ പ്രസ്താവന. പ്രാരണം ശക്തമായതിന്റെ ഭാഗമായി രാജ്യത്തെ ഷോപിംഗ് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഭീതിയുടെ ആവശ്യമില്ലെന്നും സമുദ്ര, ആകാശ മാര്‍ഗങ്ങള്‍ അടഞ്ഞിട്ടില്ലെന്നും അവ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും പ്രസ്താവന തുടര്‍ന്നു. സാധാരണ ജീവിതം ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വകരിച്ചിട്ടുണ്ട്.
പൗരന്‍മാരുടെയും പ്രവാസികളുടെയും നിത്യജീവിതം സാധാരണ പോലെ തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അതിനിടെ രാജ്യത്തു വസിക്കുന്നവരുടെ എല്ലാ ആശയ വിനിയമങ്ങളും നിരീക്ഷിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഒരു ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest