പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളിച്ചു

Posted on: June 1, 2017 2:51 pm | Last updated: June 2, 2017 at 12:59 am

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പത്ത് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മൂന്നാം ക്ലാസുകാരനായ മകനെ പൊള്ളലേല്‍പ്പിച്ചു. പെരുമ്പിള്ളിച്ചിറയില്‍ ഇന്നലെ രാവിലെയാണ് സംഭവം.

പൊള്ളലേറ്റ കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈക്കും വയറിലുമാണ് പൊള്ളലേറ്റത്. പഫ്‌സ് വാങ്ങാന്‍ പൈസ മോഷ്ടിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ കത്തിച്ച വിറകു കമ്പുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയായിരുന്നുവത്രേ.

അയല്‍വാസിയാണ് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.