കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ആലോചിച്ചിരുന്നു : ജി. സുധാകരൻ

Posted on: May 30, 2017 12:38 pm | Last updated: May 30, 2017 at 2:29 pm

തൊടുപുഴ : കേരള കോൺഗ്രസ് (എം) നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാകാൻ ആലോചിച്ചിരുന്നതായി മന്ത്രി ജി സുധാകരൻ. നെടുങ്കണ്ടത്തിനു സമീപം പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്.
അന്ന് മാണി അത് അനുസരിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥയിൽ ആവില്ലായിരുന്നെന്നും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനത്ത് എത്തുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.