മദ്‌റസ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു

Posted on: May 25, 2017 7:25 pm | Last updated: May 25, 2017 at 7:25 pm

മലപ്പുറം: മദ്രാസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു. സാധാരണ രോഗങ്ങള്‍ക്ക് 5,000 രൂപയും ഗുരുതര രോഗങ്ങള്‍ക്ക് 25,000 രൂപയും സഹായമായി ഒറ്റത്തവണ നല്‍കും.

ആദ്യമായാണ് മദ്‌റസാ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നത്. ക്ഷേമനിധിയില്‍ പുതുതായി 50,000 പേരെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂലൈ ഒന്ന് മുതല്‍ 20 വരെ നടത്തും.