Connect with us

Kerala

കയ്യേറ്റക്കാരെ ഒഴിപ്പിക്കും കുടിയേറ്റക്കാരെ സംരക്ഷിക്കും : മുഖ്യമന്ത്രി

Published

|

Last Updated

കട്ടപ്പന: കയ്യേറ്റക്കാരെ എന്തുവിലകൊടുത്തും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടക്കുന്നുണ്ട്. കള്ളവിദ്യകളിലൂടെ കയ്യേറ്റം നടത്തുന്ന വന്‍കിടക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചെറുകിട കയ്യേറ്റങ്ങളെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

കയ്യേറ്റങ്ങളെ വേര്‍തിരിച്ചു കാണണം. തൊഴിലാളികളുടെയും വന്‍കിടക്കാരുടെയും കയ്യേറ്റം വ്യത്യസ്തമാണ്. കുടിയേറ്റക്കാരെ സംരക്ഷിക്കും. ദശാബ്ദങ്ങളായി താമസിക്കുന്നവരെ പീഡിപ്പിക്കില്ല. മൂന്നാറിനെ സംരക്ഷിക്കുന്നത് ദേശീയസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ട്. കയ്യേറ്റത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ അതു തിരിച്ചു നല്‍കുന്നതാണു നല്ലത്. രണ്ടു സെന്റ് ഭൂമിയില്‍ കൂര വച്ചു താമസിക്കുന്നത് കുറ്റമായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, രേഖ തയാറാക്കി, ഉടമസ്ഥാവകാശ രേഖ കൈകൊള്ളാന്‍ മാത്രം തരത്തില്‍ കാര്യങ്ങള്‍ പൂര്‍ണതയിലായിട്ടുണ്ട്. ഇത്തരം പട്ടയമാണ് ഇവിടെ നല്‍കുന്നത്. ഇതൊരു ഭാഗം മാത്രമേ ആയിട്ടുള്ളൂവെന്ന് സര്‍ക്കാരിന് അറിയാം. ഇടുക്കിയില്‍ അര്‍ഹരായവര്‍ക്കെല്ലാം രണ്ടു വര്‍ഷത്തിനകം പട്ടയം നല്‍കും