കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ ഇതരസംസ്ഥാന തൊഴിലാളി കുത്തിക്കൊന്നു

Posted on: May 17, 2017 7:07 pm | Last updated: May 17, 2017 at 7:07 pm

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ തമിഴ്‌നാട് സ്വദേശി കുത്തിക്കൊന്നു. വൈറ്റിലയില്‍ ഹോട്ടല്‍ ഉടമയായ ജോണ്‍സണ്‍(48)ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിനുകാരണമെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.

ജോണ്‍സണെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.