മുത്തലാഖ് വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

Posted on: May 16, 2017 6:08 pm | Last updated: May 17, 2017 at 10:36 am

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ബാഹ്യമായ ഇടപെടലുകള്‍ ആവശ്യമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്.

മുത്തലാഖ് തുടര്‍ന്ന് പോവേണ്ട നല്ല ആചാരമാണെന്ന് ബോര്‍ഡിന് അഭിപ്രായമില്ല ഇതില്‍ മാറ്റം വരണം എന്നുതന്നെയാണ് അഭിപ്രായമെന്നും ബോര്‍ഡ് വ്യക്തമാക്കി.
മുത്തലാഖുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് ബോര്‍ഡ് ഈ കാര്യം ആവശ്യപ്പെട്ടത്.

1400 വര്‍ഷമായി മുസ്ലി മതവിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നകാര്യമാണ് അത് അനിസ്ലാമികമാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ സംവിധാനമില്ല. പാരമ്പര്യമായി നടന്നുവരുന്ന വിശ്വസങ്ങളാണിവ. ഭരണഘടനാപരമായ ധര്‍മമോ നീതിയോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല. എന്നിങ്ങനെയാണ് കബില്‍ സിബിലിന്റെ വാദം.

ശ്രീരാമന്‍ ജനിച്ചത് അയോദ്ധ്യയിലാണെന്നത് നിലനില്‍ക്കുന്ന വിശ്വാസമാണെങ്കില്‍ മുത്തലാഖ് മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണെന്ന് കബില്‍ സിബില്‍ ചൂണ്ടിക്കാട്ടി.