കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം 1.17 കോടി യുടെ ഇതര വരുമാനം

Posted on: May 16, 2017 11:10 am | Last updated: May 16, 2017 at 10:48 am

കെ എസ് ആര്‍ ടി സിക്ക് യാത്രാക്കൂലി ഇനത്തിലല്ലാതെ ടിക്കറ്റ് ഇതരവരുമാനമായി പ്രതിമാസം 1.17 കോടി രൂപ ലഭിക്കുന്നതായി തോമസ് ചാണ്ടി അറിയിച്ചു. കെ എസ് ആര്‍ ടി സിയുടെ വിവിധ യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ നിന്നും വാടകയിനത്തില്‍ 7.89 ലക്ഷം രൂപയും പരസ്യഇനത്തില്‍ പ്രതിമാസം 77.14 ലക്ഷം രൂപയും എ ടി എം പ്രവര്‍ത്തിച്ചു വരുന്ന വകയില്‍ 9.47 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്.

കോഫി വെന്റിംഗ് പ്രവര്‍ത്തിച്ചുവരുന്ന വകയില്‍ 6.05 ലക്ഷം രൂപയും കൊറിയര്‍ പാഴ്‌സല്‍ സര്‍വീസ് ഇനത്തില്‍ രണ്ടു ലക്ഷം രൂപയും കിട്ടുന്നുണ്ട്. ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കടമുറികളില്‍ നിന്നും ലൈസന്‍സ് ഫീസായി 15.18 ലക്ഷം ലഭിക്കുന്നു. സ്‌ക്രാപ്പ് ബസുകള്‍, വേസ്റ്റ് ഓയില്‍ തുടങ്ങിയവ വില്‍പന നടത്തിയതിലൂടെ 2016-17 സാമ്പത്തിക വര്‍ഷം 6.48 കോടി രൂപ ലഭിച്ചിട്ടുണ്ട്.