ബിജെപിയിലേക്കു പോകുക എന്നതാണ് കെഎം മാണിയുടെ പ്രധാന ലക്ഷ്യം: ഫ്രാന്‍സിസ് ജോര്‍ജ്

Posted on: May 10, 2017 4:01 pm | Last updated: May 10, 2017 at 4:01 pm

കോട്ടയം: കെ.എം. മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് രംഗത്ത്. ബിജെപിയിലേക്കു പോകുക എന്നതാണ് കെഎം മാണിയുടെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയില്‍നിന്നും പി.ജെ. ജോസഫ് പുറത്തുവരണം. കോട്ടയം ജില്ലാ സെക്രട്ടറി ഇ.ജെ. അഗസ്തിയുടെ ധൈര്യമെങ്കിലും മറ്റ് നേതാക്കള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് കൂട്ടുകെട്ടില്‍ കെ.എം. മാണി സ്വീകരിച്ച നിലപാട് അധാര്‍മികമാണ്. ഏകാധിപത്യവും കുടുംബവാഴ്ചയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശിഥിലീകരണത്തിനു വഴിവയ്ക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.