Connect with us

Kerala

കിഫ്ബി: സഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്‌ന പദ്ധതിയായ കിഫ്ബിക്കെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. വി ഡി സതീശന്‍ എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്. വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കര്‍ അടിയന്തരപ്രമേയ ആവശ്യം തള്ളിയത്. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബിക്കെതിരെ ഒരക്ഷരം സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ഐസക്കിന്റെ പദ്ധതിയായി കരുതുന്ന കിഫ്ബിയെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ്) പരോക്ഷമായി പരിഹസിച്ച് കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പണം നീക്കിവെക്കാതെ പുറത്തുനിന്ന് വായ്പയെടുക്കുന്ന തരികിട രീതികളാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍, ഇക്കാര്യം സുധാകരന്‍ നിഷേധിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest