Connect with us

International

ദക്ഷിണേഷ്യന്‍ ഉപഗ്രഹം ജിസാറ്റ്-9 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

Published

|

Last Updated

ശ്രീഹരിക്കോട്ട: അയല്‍ രാജ്യക്കാര്‍ക്കായി ഇന്ത്യ ഒരുക്കിയ ജിസാറ്റ് -9 വിജയകരമായി വിക്ഷേപിച്ചു. ഇതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനമാണ് യയാഥാര്‍ത്യമാക്കുന്നത്.

ഇത് ചരിത്ര നിമിഷമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
സാര്‍ക്ക് സാറ്റലൈറ്റ് എന്നറിയപ്പെട്ടിരുന്ന ഉപഗ്രഹം പാക്കിസ്ഥാന്‍ പിന്മാറിയതോടെയാണ് ഉപഗ്രഹത്തിന്റെ പേര് ദക്ഷിണ ഏഷ്യന്‍ ഉപഗ്രഹം എന്നാക്കിമാക്കിയത്.

വൈകീട്ട് 4.51 ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ജി എസ് എല്‍ വി-എഫ്-09 എന്ന റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
വാര്‍ത്താ വിനിമയം, ടെലിവിഷന്‍ സംപ്രേഷണം, വിദ്യാഭ്യാസം, ഡി ടി എച്, ടെലി മെഡിസിന്‍, ദുരന്ത നിവാരണം എന്നിവയ്‌ക്കെല്ലാം ഈ ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ് 12 വര്‍ഷമാണ്. 235 കോടിയാണ് ആകെ നിര്‍മാണ ചിലവ്.

2014 ലെ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഈ ഉപഗ്രഹത്തിന്റെ പ്രഖാപനം നടത്തിയത്.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍,അഫ്ഗാനിസ്ഥാന്‍,മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും