കശ്മീരില്‍ തീവ്രവാദി ആക്രമണം; ഒരാള്‍ മരിച്ചു

Posted on: May 4, 2017 9:02 pm | Last updated: May 5, 2017 at 9:39 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പ്രദേശവാസി മരിക്കുകയും രണ്ട്‌ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരരെ കണ്ടെത്താന്‍ സൈന്യം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സി ആര്‍ പി എഫിലെയും ജമ്മു ആന്‍ഡ് കശ്മീര്‍ പോലീസിലെയും 3000 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സ്ഥലത്ത് നിന്ന് സൈന്യം പിന്‍വാങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.