കൈക്കൂലിക്കാരെ തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Posted on: April 30, 2017 1:57 pm | Last updated: April 30, 2017 at 9:00 pm

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി നിലവിലുള്ള നിയമം ഭേതഗതി നടത്തണമെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

തമഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെതുടര്‍ന്ന് തമഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് വ്യാപകമായി പണമൊഴുക്കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൈക്കൂലി കേസില്‍ ഉള്‍പ്പെടുന്നവരെ തെരഞ്ഞടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.