സെന്‍കുമാറിന്റെ നിയമനം: വിധി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

Posted on: April 30, 2017 11:26 am | Last updated: April 30, 2017 at 4:49 pm

തിരുവനന്തപുരം: ടി പി സെന്‍കുമാറിന്റെ പുനര്‍ നിയമനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വിധി വെന്നാല്‍ നാളെത്തന്നെ അത് നടപ്പാകാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു

.സുപ്രീം കോടതി വിധി അന്തിമമാണെന്ന കാര്യം തര്‍ക്കമറ്റതാണ്. എന്നാല്‍ വിധി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറിന് മറ്റുകാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാറിന് ഈ വിഷയത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഡി ജി പി സ്ഥാനത്തേക്കുള്ള പുനര്‍ നിയമനം വൈകുന്നുവെന്ന് അരോപിച്ച് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതിവിധി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയലക്ഷ്യ ഹരജിയാണ് നല്‍കിയത്.