ദാവൂദ് ഇബ്രാഹീം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

Posted on: April 29, 2017 9:57 am | Last updated: April 29, 2017 at 1:00 pm

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആശുപത്രിയില്‍ ഇയാള്‍ അതീവ ഗുരുരാവസ്ഥയില്‍ കഴിയുന്നതായി സിഎന്‍എന്‍ – ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്തിഷ്‌കാര്‍ബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് സൂചന. അതിനിടെ ദാവൂദ് മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

അതേസമയം ദാവൂദിന്റെ സഹായിയായ ഛോട്ടാ ഷക്കീല്‍ ഈ വാര്‍ത്ത നിഷേധിച്ചു. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഇയാള്‍ പറഞ്ഞു.