അഴിമതി ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍; കേരളത്തില്‍ നന്നേ കുറവ്

Posted on: April 28, 2017 10:57 am | Last updated: April 28, 2017 at 12:44 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടക ഒന്നാം സ്ഥാനത്ത്. ആന്ധ്രാ പ്രദേശും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഹിമാചല്‍ പ്രദേശ്, കേരള, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ്. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് എന്ന സര്‍ക്കാര്‍ ഇതര സംഘടന നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 3000 ആളുകളില്‍ നിന്ന് അഭിപ്രായം ശേഖരിച്ചാണ് സര്‍വേ നടത്തിയത്.

രാജ്യത്തെ മൂന്നിലൊന്ന് കുടുംബങ്ങളും പൊതുരംഗത്തെ കൈക്കൂലി പ്രശ്‌നം അനുഭവിച്ചവരാണ്. അതേസമയം നോട്ട് നിരോധനം നടന്ന 2016 നവംബര്‍, ഡിസംബര്‍ കാലയളവില്‍ കൈക്കൂലി അടക്കമുള്ള അഴിമതികള്‍ നന്നേ കുറവായിരുന്നുവെന്ന് സര്‍വേയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും ഈ നിലപാടാണ് പങ്കുവെച്ചത്.