ചാമ്പ്യന്‍സ് ട്രോഫി: മലിംഗ ലങ്കന്‍ ടീമില്‍

2015 നവംബറിലാണ് മലിംഗ ലങ്കക്കായി അവസാന ഏകദിനം കളിച്ചത്
Posted on: April 24, 2017 7:32 pm | Last updated: April 24, 2017 at 7:32 pm

കൊളംബോ: ഏറെ നാളത്തെ ഇടവേളക്ക് ശേഷം പേസ് ബൗളര്‍ ലസിത് മലിംഗയെ ശ്രീലങ്കന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ജൂണില്‍ ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മലിംഗ കളിക്കും.
2015 നവംബറിലാണ് മലിംഗ ലങ്കക്കായി അവസാന ഏകദിനം കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായ താരത്തില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ലങ്കന്‍ ജേഴ്‌സില്‍ 191 ഏകദിനങ്ങള്‍ കളിച്ച താരം 291 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏറെ കാലമായി ടീമിന് പുറത്തുള്ള ചാമര കപുഗെദെരയെയും ടീമിലെടുത്തു. എയ്ഞ്ചലോ മാത്യൂസാണ് നായകന്‍.
ലങ്കന്‍ ടീം: എയ്ഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പെരേര, കപുഗദെര, ഗുണരത്‌നെ, ദിനേശ് ചാണ്ഡിമാല്‍, ലസിത് മലിംഗ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, നുവാന്‍ കുലശേഖര, ത്രിസാര പെരേര, ലക്ഷന്‍ സന്ദകന്‍, സീക്കുഗെ പ്രസന്ന.