Connect with us

Gulf

മേഖലയിലെ സമ്പന്നരുടെ വരുമാനം വര്‍ധിച്ചു; മുന്നില്‍ അല്‍ വലീദ് ബിന്‍ തലാല്‍

Published

|

Last Updated

ദുബൈ: മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും ധനികന്‍, സഊദി അറേബിയയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സമ്പത്തില്‍ 29 ശതമാനം വര്‍ധനവുണ്ടായതായി ഫോബ്‌സ് ആനുകാലികം. 1,870 കോടി ഡോളറാണ് സമ്പാദ്യം. ഒരു വര്‍ഷം കൊണ്ട് 140 കോടി ഡോളറാണ് വര്‍ധിച്ചത്. മധ്യ പൗരസ്ത്യ മേഖലയിലെ ശതകോടിപതികളില്‍ മിക്കവരും മുന്നോട്ട് പോയി. 1,2340 കോടി ഡോളര്‍ ഇവര്‍ക്കെല്ലാര്‍കും കൂടി നേടാനായി . അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലടക്കം വലീദ് ബിന്‍ തലാലിന് നിക്ഷേപമുണ്ട്. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓഹരികള്‍ നേടി. മധ്യപൗരസ്ത്യ മേഖലയിലെ രണ്ടാമത്തെ ധനികന്‍ യു എ ഇ യിലെ മാജിദ് അല്‍ ഫുതൈമാണ്. ഷോപ്പിംഗ് മാളുകളിലാണ് പ്രധാന നിക്ഷേപം. പോയ വര്‍ഷം മേഖലയിലെ ശതകോടിപതികള്‍ വലിയ നേട്ടമുണ്ടാക്കിയതായി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഖുലൂദ് അല്‍ ഓമിയാന്‍ പറഞ്ഞു. എണ്ണ വിലയിടിവ് ബാധിച്ചില്ല.

ഖത്വര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ താനി, സഊദിയിലെ മുഹമ്മദ് സിറാഫി എന്നിവര്‍ ഈ വര്‍ഷം ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചു. യു എ ഇ യിലെ അഞ്ചു പേരാണ് പട്ടികയില്‍ ഉള്ളത്.

 

Latest