സര്‍ക്കാരിനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ; ഡിജിപിയെ വിഎസ് ഫോണില്‍ വിളിച്ചു ശകാരിച്ചു

Posted on: April 5, 2017 11:48 am | Last updated: April 7, 2017 at 2:33 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ ഡിജിപി ലോകനാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു ശകാരിച്ചു. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റു ചെയുന്നത്.

ഉപതെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ചോദിച്ചു.