ഖാസിയുടെ മരണം: ആത്മഹത്യയെന്ന കണ്ടെത്തല്‍ സമുദായത്തെ പരിഹസിക്കാന്‍ -സുബൈര്‍ സ്വബാഹി

Posted on: April 4, 2017 11:40 pm | Last updated: April 4, 2017 at 11:27 pm
ഖാസി സി എം അബ്ദുല്ല മൗലവി

കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യ എന്ന ചിലരുടെ കണ്ടുപിടിത്തം ഈ സമുദായത്തെ താറടിക്കാനും പരിഹസിക്കാനുമാണെന്ന് പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വബാഹി പറഞ്ഞു. ഖാസി മരണം; ഘാതകരെ കണ്ടെത്തുക പിഡി പി നിരന്തര സമരത്തിന്റെ ഭാഗമായി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖാസിയുടെ സമരം ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ഏതറ്റം വരെ പോകാനും പി ഡി പി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ഗോപി കുതിരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പിഡി പി നടത്താനുദ്ദേശിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം എസ് എം ബഷീര്‍ അഹ്മദ് മഞ്ചേശ്വരം നിര്‍വഹിച്ചു. ജോസ് കുറ്റിയാനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഹാരിസ് ദാരിമി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, സിദ്ദീഖ് എംഎംകെ, കരീം സിറ്റി ഗോള്‍ഡ്, എം കെ ഇ അബ്ബാസ്, മുഹമ്മദ് സഖാഫ് തങ്ങള്‍, നഗരസഭാംഗം ഹാരിസ് ബന്നു പ്രസംഗിച്ചു.