ജാമിഅ മില്ലിയ മുസ്‌രീസ് 17 നാളെ തുടങ്ങും

Posted on: April 4, 2017 6:38 pm | Last updated: April 4, 2017 at 7:41 pm

ന്യൂഡല്‍ഹി: കേരളീയ സംസ്‌കാരവും വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി ജാമിഅ മില്ലിയ സര്‍വകലാശലയിലെ മലയാളി കൂട്ടായ്മ സ്മൃതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുസ്‌രിസ് 17 കേരള ഫെസ്റ്റിവല്‍ നാളെ തുടങ്ങും .

കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ്‌ഫെസ്റ്റവല്‍, മലയാളം സിനിമ പ്രദര്‍ശനം എന്നിവയാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. രണ്ടാം ദിവസമായ വ്യാഴ്ച 5 സുന്ദരികള്‍, ഒറ്റാല്‍, ആമേന്‍ എന്നീ സിനിമകളാണ് ഫെസ്റ്റിന്റെ ഭാഗമായി പ്രദര്‍ശനം നടത്തും.