ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

Posted on: April 1, 2017 10:38 am | Last updated: April 2, 2017 at 8:13 pm

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സ്വത്ത് മറച്ചുവച്ച കേസിലും ഡ്രഡ്ജര്‍ ഇടപാടിലും നിജസ്ഥിതി അറിയിക്കുന്നതില്‍ ജേക്കബ് തോമസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന്റെ റിപ്പോര്‍ട്ടിലുണ്ട്.

നിലവിലുള്ള കേസുകളില്‍ എജിയുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.