അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതാവിന്റെ കാമുകന്‍ അറസ്റ്റില്‍

Posted on: March 24, 2017 12:50 am | Last updated: March 23, 2017 at 11:51 pm

മേലുകാവ്: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതാവിന്റെ ബന്ധുവായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മേച്ചാല്‍ മച്ചിയാനിക്കല്‍ ബിജോയി എന്ന് വിളിക്കുന്ന ജോസി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് മാതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നിലായതോടെ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. വിവാഹിതനായ പ്രതിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതേത്തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയതാണെന്നും പോലീസ് പറഞ്ഞു. കെ എസ് ആര്‍ ടി സി എരുമേലി ഡിപ്പോയിലെ കണ്ടക്ടറാണ് ജോസ്. ഈരാറ്റുപേട്ട സി ഐ. എസ് ബിനു, മേലുകാവ് എസ് ഐ എസ് സന്ദീപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.