Connect with us

National

കറന്‍സി ഇടപാടുകള്‍ക്കുള്ള പരിധി രണ്ട് ലക്ഷമാക്കുന്നു

Published

|

Last Updated

A

ന്യൂഡല്‍ഹി: കറന്‍സി ഇടപാടുകള്‍ നടത്തുന്നതിന് ഉയര്‍ന്ന പരിതി രണ്ട് ലക്ഷമാക്കി കുറച്ച് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമാക്കുന്നതിനും ശിക്ഷ ന്‍കുന്നതിനുമുള്ള ശിപാര്‍ശ ഇന്നലെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രധനകാര്യ മന്ത്രി ലോകസ്ഭയില്‍ അവതരിപ്പിച്ച നാല്പത് ധനകാര്യ ഭേതഗതി ബില്ലികളോടപ്പമാണ് കറന്‍സി ഇടപാടുകള്‍ക്ക് പിരിതി കുറച്ചുകൊണ്ടുള്ള ഭേതഗതിക്കുള്ള നിര്‍ദേശത്തിനും അപ്രതീക്ഷതമായ നീക്കം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരില്‍ കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച വാര്‍ഷിക ബജ്ജറ്റിലാണ് ഇതു സംബന്ധമായ ആദ്യ നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം വരുന്ന കറന്‍സി ഇടപാടുകളാണ് നിയമവിരുദ്ധമാക്കുമെന്നാണ് ധനകാര്യ മന്ത്രി ആരുണ്‍ ജെയ്റ്റിലി ബജ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഇന്നലെ അവതരിപ്പിച്ച ധനകാര്യ ഭേതഗതി ബില്ലില്ലാണ് രണ്ട് ല്ക്ഷത്തിലധികമുള്ള കറന്‍സി ഇടപാടുകള്‍ നിയമ വിരുദ്ധമാക്കുന്നതിനുള്ള ശിപാര്‍ശ വെച്ചിരിക്കുന്നത്. ര്ണ്ട് ലക്ഷം രൂപയുടെ മുകളില്‍ പണം നേരിട്ട് കൈമാറുന്നത് നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാകുന്ന ഭേതഗതിക്കാണ് ധനകാര്യമന്ത്രാലയം ശിപാര്‍ശ ചെയ്തിരിക്കുന്നത്. നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറമുള്ള കറന്‍സി കൈമാറുന്നവരില്‍ നിന്നും 100 ശതമാനം പിഴയിടാക്കും. ഇത് പിടിച്ചെടുക്കുന്ന തുകക്ക് തുല്യമായിരിക്കുമെന്നും ധനകാര്യമന്ത്രായ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം മുതല്‍ നിയമം പ്രബല്യത്തില്‍ വരുമെന്നായിരുന്നു ബജ്ജറ്റ് പ്രംസഗത്തില്‍ ധനകാര്യ മന്ത്രി അറിയിച്ചിരുന്നത്. സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വിലിയ പണ മിടപാടുകളും പരിശോധിക്കുമെന്നും കൃത്യമായ പാദയിലേക്ക് കൊണ്ടുവരുമെന്നും റെവന്യു സെക്രട്ടറി ഹാശ്മുഖ് ആദ്യയും വ്യക്തമാക്കിയിരുന്നു.

അതേസമയം സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിവിധ പ്രതിക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ ഡി, ആര്‍ എസ് പി കക്ഷികള്‍ ബില്ലിനെതിരെ ലക്‌സഭയില്‍ ശക്തമായ പ്രതിഷേധിച്ചു. ധനകാര്യ ബില്ല് കൊണ്ടുവന്നു സര്‍ക്കാര്‍ പിന്‍വാതില്‍ വഴി നിയമം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് അവര്‍ പ്രതികരിച്ചു.കമ്പനീസ് ആക്ട്, എപ്ലോയീസ് പ്രവിഡന്റ് ഫണ്ട്, കള്ളക്കടത്ത്., വിദേശ വിനിമയ നിയമം, ട്രായ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് തുടങ്ങിയ നാല്‍പതില്‍ പരം നിയമങ്ങളിലെ ഭേതഗതിക്കുള്ള നിര്‍ദേശത്തോടപ്പമായിരുന്നു കറന്‍സി ഇടപാടുകളിലെ പരതിക്കുറച്ചുകൊണ്ടുള്ള ഭേതഗതിക്കുള്ള ബില്ലും അവതരിപ്പിച്ചത്.

സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രത്സാഹിപ്പിക്കുക എന്ന പദ്ധിതിയുടെ ഭഗമായിട്ടാണ് വിലിയ തുകയിലുള്ള കറന്‍സി ഇടപാടപാടുകള്‍ നിര്‍ത്തിലാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇതോടെ കള്ളപ്പണമടക്കമുള്ള ഇടപടാതുകളെ കൃത്യമായി നിരീക്ഷാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.