Connect with us

Malappuram

കുടിവെള്ളത്തിനായി ജനങ്ങളുടെ നെട്ടോട്ടം

Published

|

Last Updated

കല്‍പകഞ്ചേരി: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പൊന്മുണ്ടം പഞ്ചായത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങളുടെ നെട്ടോട്ടം. ഇത് കണ്ടില്ലെന്ന് നടിച്ച് അധികൃതരും.

നിലവില്‍ ചില സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ 400 ഓളം കുടുംബങ്ങള്‍ക്ക് ആശ്രയമാകുന്ന ചിലവില്‍ ശുദ്ധജല പദ്ധതി പ്രവര്‍ത്തന രഹിതമാണ്. അഞ്ചാം വാര്‍ഡ് മണ്ണാരകുന്ന് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ഇതു വഴിയുള്ള വെള്ളം ലഭിച്ചിട്ട് ദിവസങ്ങളേറെയായി. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് ഇരുട്ടടിയായി. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം കുടിവെള്ള വിതരണം പഞ്ചായത്തില്‍ ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ കീഴില്‍ കുടിവെള്ള വിതരണം വേഗത്തില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.