മറ്റൊരു രോഹിത് വെമുല: ജെ എന്‍ യുവില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Posted on: March 13, 2017 10:28 pm | Last updated: March 14, 2017 at 11:54 am

ന്യൂഡല്‍ഹി: ഗവേഷണ മേഖലയില്‍ പ്രവേശനത്തിനത്തിനുള്ള വിവേചനത്തെതുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുത്തു കൃഷ്ണ എന്ന വിദ്യാര്‍ഥിയാണ് എം എഫില്‍ പി എച്ച് ഡി പ്രവേശനത്തില്‍ വിവേചനത്തെത്തുടര്‍ന്ന് സര്‍വകലാശലക്കു പുറകുവശത്ത മൂനിര്‍ക്കിയിലെ സുഹൃത്തിന്റെ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കില്‍ എം ഫില്‍- പി എച്ച് ഡി പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നവെന്ന ആത്മഹത്യകൂറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

ഹൈദരാബാദ് സര്‍വകലാശലയില്‍ എം എ പൂര്‍ത്തിയാക്കിയാണ് കൃഷ്ണന്‍ ജെ എന്‍ യു സര്‍വകലാശയില്‍ എം ഫില്‍ കോഴ്‌സിന് ചേര്‍ന്നത്. സര്‍വകലാശല അധികൃതര്‍ എ#ംഫില്‍ പി എച്ച് ഡി പ്രവേശനത്തിന് തുല്യത നല്‍കുന്നില്ല, വൈവാ വോഴ്‌സിലും തുല്യത പാലിക്കുന്നില്ല, എന്ന് കാണിച്ചാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. രോഹത് വെമുലയുടെ ആത്മഹതിക്ക് പിന്നാലെ വീണ്ടും ദളിത് വിദ്യാര്‍ഥികള്‍ അത്മഹത്യയിലേക്ക് തള്ളിവിടുന്നതിനെതിരെ ക്യാമ്പസുകളില്‍ നിന്നും ഇനിയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടയാക്കും.

മുത്തുക്ൃഷ്ണ ഫേസ്ബുക്കിലിട്ട പോസറ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

ജെ എന്‍ യുവിലേക്കുള്ള യാത്രചെലവുകള്‍

ജെ എന്‍ യുവില്‍ ഇതെന്റെ നാലാം വര്‍ഷത്തെ സന്ദര്‍ശനമാണ്, മൂന്ന് പ്രവശ്യം എം എ പ്രവേശന പരീക്ഷക്കും രണ്ട് തവണ എം ഫില്‍ പ്രവേശനത്തിനത്തിനുമാണ് ഇവിടെ വന്നത്. രണ്ട് തവണയും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. എന്ത് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? ആദ്യത്തെ രണ്ട് പ്രാവശ്യവും ഇംഗ്ലീഷ് നന്നായി അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ പരിശ്രമിച്ചു, കാരണം എനിക്ക് ഉപേക്ഷിക്കാനാവുന്നതായിരുന്നില്ലത്.
എല്ലാവര്‍ഷവും ഞാന്‍ ജെ എന്‍ യു സന്ദര്‍ശിച്ചു. പല താഴ്ന്ന ജോലികളും ചെയ്ത് ഉറുമ്പുകളെ പോലെ ഞാന്‍ പണം ശേഖരിച്ചാണ് ഓരോ യത്രയും നടത്തിയത്. ജനങ്ങളോട് പണത്തിനായി യാജിച്ചു. ട്രെയ്‌നില്‍ നിന്നും ഒന്നും തിന്നില്ല. ആദ്യ രണ്ട് തവണയും തമിഴ്‌നാട്ടില്‍ നിന്നാണ് സന്ദര്‍ശനം നടത്തിയത്. പിന്നീട് രണ്ട് തവണ എച്ച് യു സിയില്‍ നിന്ന്. ഓരോ തവണയും ഇത്തവണ എനിക്ക് അഡ്മിഷന്‍ ലഭിക്കുമെന്ന് എല്ലാവരുടേയും ആശംസ ലഭിക്കാറുണ്ടായിരുന്നു. ഞാന്‍ കഠിനാത്വാനം ചെയ്തു കൊണ്ടേയിരുന്നു. കാരണം എനിക്ക് ഉപേക്ഷിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. എന്റെ പരിശ്രമങ്ങള്‍ വെറുതെയായില്ല. എല്ലാ തവണയും നെഹ്‌റു പ്രതിമക്ക് അടിയില്‍ ചെന്നിരുന്നു നെഹ്‌റുവിനോട് ചോദിക്കും, പ്രീസ് നെഹ്‌റു ജി എന്റെ വീട്ടുകാരെല്ലാരും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യാറ്, എന്തു കൊണ്ട് നിങ്ങള്‍ എനിക്ക് വിദ്യാഭ്യാസം നല്‍കാത്തെതെന്ന്.

അവസാന ഇന്റെര്‍വ്യൂ ഇപ്പോള്‍ പതിനൊന്ന് മിനുട്ടേ അയിട്ടോള്ളൂ, ഒരു മാഡം പറഞ്ഞു ഞാന്‍ സംസാരിക്കുന്നത് ലളിതമായ ഭാഷയിലാണെന്ന് , ഈ തവണ എട്ട് മിനുട്ട് ഇന്റവ്യൂവില്‍ സംസാരിച്ചു., എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. മൂന്ന് പ്രൊഫസര്‍മാര്‍ ഞാന്‍ നന്നായി സംസാരിച്ചുവെന്നു പറഞ്ഞു. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ മാത്രമാണ് സര്‍ക്കാര്‍ കോളജില്‍നിന്നും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് പഠിക്കാന്‍ വന്നത്. സെലം ജില്ലയില്‍ നിന്നും ഞാന്‍ മാത്രമാണ് എത്തിപ്പെട്ടത്. ജെ എന്‍ യുവില്‍ അഡ്മിഷന്‍ കിട്ടി. ഹൈദരാ#ാദ് സര്‍വകലാശയില്‍ നിന്നും എനിക്കാമാത്രമാണ് മോഡേന്‍ ഇന്ത്യന്‍ ഹിസ്റ്ററില്‍ പ്രവേശനം കിട്ടിയത്. സുപ്പര്‍ വൈസര്‍ ബി ഇസ്വവര്‍ ബോനാലേക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. എന്റെയുള്ളിലെ ഗവേഷണ തത്പര്യത്തെ കണ്ടെത്തിയതിന്. എന്റെ റിസര്‍ച്ച് പ്രെപോസല്‍ തയ്യാറാക്കാന്‍ അദ്ദേഹം എന്നെ ഉത്സാഹിപ്പിച്ചു, അത് 38 മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കി, ഈ ചരിത്ര മുഹൂര്‍ത്തതിന് ഒരുപാട് പേരോട് നന്ദിയുണ്ട്.