മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് നിയമസഭാ സമിതി

Posted on: March 13, 2017 1:21 pm | Last updated: March 13, 2017 at 10:32 pm
ചിത്രം പ്രതീകാത്മകം

തിരുവനന്തപുരം: മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ആറ് മാസത്തിനകം പരിസ്ഥിതി പരിപാലന വികസന അഥോറിറ്റി രൂപീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

വ്യവസ്ഥങ്ങള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണം, അനുവദനീയമല്ലാത്ത ഉയരമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണം നിര്‍ത്തണം തുടങ്ങിയ ശുപാര്‍ശകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പരിസ്ഥിതി പരിപാലന അഥോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിട നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശമുണ്ട്.