ചലച്ചിത്ര സംവിധായകന്‍ ദീപന്‍ അന്തരിച്ചു

Posted on: March 13, 2017 12:47 pm | Last updated: March 13, 2017 at 12:47 pm

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപന്‍, പുതിയ മുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഭാര്യ: ദീപ. മക്കള്‍: മാധവന്‍, മഹാദേവന്‍.