ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്കേറ്റു

Posted on: March 12, 2017 5:32 pm | Last updated: March 13, 2017 at 1:22 pm

ഹരിദ്വാര്‍: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരുക്കേറ്റു. ബാബാ രാംദേവിന്റെ യോഗ ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഹരിദ്വാറില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ചടങ്ങ് കഴിഞ്ഞ് ഇവിടെ നിന്നും ഡല്‍ഹിക്ക് മടങ്ങാനായി ഹെലികോപ്റ്ററില്‍ കയറവെ കാല്‍ തെന്നി വീഴുകയായിരുന്നു. ജയ്റ്റ്‌ലിയുടെ നെറ്റിക്കാണ് പരുക്കേറ്റത്. പരുക്ക് നിസ്സാരമാണ്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങുകയും ചെയ്തു.