Connect with us

International

ലോകം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭ

Published

|

Last Updated

ന്യൂയോര്‍ക്ക്: ലോകം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭ. നാല് രാജ്യങ്ങളിലായി 20 ദശലക്ഷം പേര്‍ കടുത്ത പട്ടിണിയും ക്ഷാമവും നേരിടുകയാണെന്ന് യുഎന്‍ മാനുഷിക മേധാവി സ്റ്റീഫ് ഒബ്രിയേന്‍ പറഞ്ഞു. യെമന്‍, തെക്കന്‍ സുഡാന്‍, സോമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളാണ് വന്‍ പ്രതിസന്ധി നേരിടുന്നത്. ഇവിടങ്ങളില്‍ 1.4 ദശലക്ഷം കുട്ടികള്‍ മരണത്തോട് മല്ലടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1945ന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിസന്ധി മറികടക്കാന്‍ വരുന്ന ജൂലൈയോടെ 4.4 ബില്യന്‍ ഡോളര്‍ വേണ്ടിവരും. ഇതിനായി കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest