Connect with us

International

ബഗ്ദാദി മൊസൂളില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

മൊസൂള്‍: ഇറാഖിലെ അവസാന ഇസില്‍ സ്വാധീനമേഖലയും തിരിച്ചുപിടിക്കാനുള്ള സൈനിക മുന്നേറ്റം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കെ തീവ്രവാദി നേതാവ് അബൂബക്കര്‍ ബഗ്ദാദി നാടുവിട്ടതായി സൂചന. യു എസ്, ഇറാഖ് സൈനിക വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമ മൊസൂളിലെ ഇസില്‍ കേന്ദ്രത്തില്‍ ചാവേര്‍ പോരാളികളെ നിര്‍ത്തിയാണ് ഇയാള്‍ നാട് വിട്ടതെന്നും മരുഭൂമിയിലെ ഒളികേന്ദ്രത്തിലേക്ക് പോയതായി കരുതുന്നുവെന്നും അമേരിക്കയുടെയും ഇറാഖിന്റെയും സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മൊസൂളിലെ പരാജയം സമ്മതിച്ച് നേരത്തെ ബഗ്ദാദിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിദേശികളായ തീവ്രവാദികളോട് സ്വദേശത്തേക്ക് മടങ്ങാനും മറ്റുള്ളവരോട് പോരാടാനും തീവ്രവാദികളുടെ ഖലീഫയെന്ന് അറിയപ്പെടുന്ന ബഗ്ദാദി നിര്‍ദേശിച്ചിരുന്നു.

മൊസൂള്‍ മേഖലയില്‍ ഇറാഖ്, യു എസ്, കുര്‍ദ്, ശിയാ സൈനിക സംഘങ്ങളുടെ നേതൃത്വത്തില്‍ ആക്രമണം ശക്തമായതിന് പിന്നാലെ സിറിയ, അഫ്ഗാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബഗ്ദാദിയും ഇത്തരത്തില്‍ മറ്റൊരു തട്ടകം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സൂചനയുണ്ട്.

 

Latest