Connect with us

Gulf

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഐ സി ബി എഫ് മെഡിക്കല്‍ ക്യാംപ്

Published

|

Last Updated

അംബാസിഡര്‍ പി കുമരനും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും
മത്സ്യത്തൊഴിലാളികളോട് സംസാരിക്കുന്നു

ദോഹ: മത്സ്യത്തൊഴിലാളികള്‍ക്ക് രോഗ പരിശോധനക്കും തുടര്‍ ചികിത്സക്കും അവസരം സൃഷ്ടിച്ചും മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കിയും ഐ സി ബി എഫ് മെഡിക്കല്‍ ക്യാംപ്. കിംസ് ഖത്വര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ഫോറത്തിന്റെ 29 ാമത് സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തിയത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു. മറ്റു തൊഴിലാളികള്‍ക്കും പങ്കെടുക്കാന്‍ അവസരം സൃഷ്ടിച്ചിരുന്നു.

ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, ഐ സി ബി എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, അരവിന്ദ് പാട്ടീല്‍, എന്‍ വി ഖാദര്‍, കിംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷഹ്‌നാസ് ഗഫാര്‍, നിശാദ് അസീം, ഉദയ് കുമാര്‍ എന്‍, ലിദിന്‍ ബാല്‍ ടി, ശശീന്ദ്രന്‍ കെ, സി എ ഗൗരവ് കാക്കര്‍, സി എ എസ് രൂപലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാര്‍ലിമെന്റ് അംഗവും മുസ്‌ലിംലീഗ് നേതാവുമായ ഇ ടി മുഹമ്മദ് ബഷീര്‍ ക്യാംപ് സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവിട്ട അംബാസിഡറും എം പിയും തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞു. തൊഴിലാളികക്ക് സാധ്യമാകുന്ന സഹായങ്ങള്‍ നല്‍കുമെന്ന് അംബാസിഡര്‍ അറിയിച്ചു. പ്രധാന പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഇ ടി മുഹമ്മദ് ബഷീറും അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള സൗജന്യ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം അംബാസിഡര്‍ നിര്‍വഹിച്ചു.

 

---- facebook comment plugin here -----

Latest