ജിഷ്ണുവിന്റെ മരണം; പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

Posted on: March 2, 2017 12:23 pm | Last updated: March 2, 2017 at 8:05 pm

കൊച്ചി: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി പൂര്‍ണമായും തള്ളി.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്ക് കൈമാറിയിരുന്നു.